#VAVULSAVAM2018
ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന കടലുണ്ടി വാവുൽസവത്തിനു Nov 1നു കൊടിയേറും. ആചാരാനുഷ്ഠാനങ്ങളോടെ പേടിയാട്ടു കാവിൽ രാവിലെ കൊടിയേറും. Nov 6,7ന് ആണ് കടലുണ്ടി വാവുൽസവം. വാവുൽസവത്തിലെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട് 5നു വൈകിട്ട് മൂന്നിനു മണ്ണൂർ ജാതവൻകോട്ടയിൽ നിന്നാരംഭിക്കും....
ഉൽസവം അറിയിച്ചു കൊണ്ടുള്ള ഊരുചുറ്റലിനു ശേഷം 7നു പുലർച്ചെ വാക്കടവിലെത്തുന്ന ജാതവൻ, അമ്മയായ ഭഗവതിയെ കണ്ടുമുട്ടി നീരാട്ടിനു ശേഷം ദേവിക്കൊപ്പം എഴുന്നള്ളും. അന്നുച്ചയ്ക്ക് ആരംഭിക്കുന്ന എഴുന്നള്ളത്ത് കുന്നത്ത് തറവാട്, കറുത്തങ്ങാട്ട് എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം വൈകിട്ടു പേടിയാട്ടു കാവിലെത്തും. സന്ധ്യയോടെ കാവിൽ നടക്കുന്ന കുടികൂട്ടൽ ചടങ്ങോടെ വാവുൽസവം സമാപിക്കും





No comments:
Post a Comment